
തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം വിളക്കണ്ടത്തില്‍ അബ്ദുല്ല സമീറ എന്നിവരുടെ മകന്‍ മുഹമ്മദ് ഫൈസാന്‍ (ഏഴ് മാസം ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കുഞ്ഞിനെ പാല് കൊടുത്തു തൊട്ടിലില്‍ കിടത്തിയതായിരുന്നു . ഇന്നലെ രാവിലെ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി . കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു . ഏഴ് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ക്ക് ഉണ്ടായ ഏക കുഞ്ഞാണിത് .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



