തവനൂര്‍ മഹിളാമന്ദിരത്തില്‍ താ മസിപ്പിച്ചിരുന്ന യുവതി അഞ്ച് വയസ്സുള്ള മകളുമായി മതില്‍ചാടി രക്ഷപ്പെട്ടു. രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിനി ഗീതാദേവി (36), മകള്‍ സുനിത (5) എന്നിവരാണ് തിങ്കള്‍ രാത്രി മതി ല്‍ചാടി രക്ഷപ്പെട്ടത്.
ഒക്ടോബര്‍ 11നാണ് ഇവര്‍ മഹിളാമന്ദിര ത്തില്‍ എത്തിയത്. പെരിന്തല്‍മ ബ്ലയില്‍ വെയിലേറ്റ് കുഞ്ഞുമായി കളിപ്പാട്ട വില്‍പ്പന നടത്തുന്നതു കണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട തിനെ തുടര്‍ന്ന് കുഞ്ഞിന് സംര ക്ഷണം നല്‍കാ നാണ് യുവതി യെ മഹിളാമന്ദിരത്തിലാക്കിയത്. ഒരുദിവസം പെരിന്തല്‍മണ്ണ യിലെ വണ്‍ ടൈം കേന്ദ്രത്തില്‍ പാര്‍പ്പിച്ചതി നുശേഷം ചൈല്‍ഡ് വെല്‍ഫെ യര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാ രമായിരുന്നു തവനൂരിലേക്ക് മാറ്റിയത്.
ഭക്ഷണംകഴിക്കാതെയും ബഹളംവച്ചും തലചുമരിലിടിപ്പി ച്ച് അക്രമാസക്തയായും നിരന്ത രം ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചി രുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാ ട്ടി മഹിളാമന്ദിരം അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി യെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ യും അമ്മയെയും നാട്ടിലെത്തി ക്കുന്നതിന് ഉത്തരവിട്ടിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗ മിക്കുന്നതിനിടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. കുറ്റിപ്പുറം പൊലി സ് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




