ഒഴുകിയെത്തി പുരുഷാരം: മലപ്പുറം ജില്ലയില്‍ നവകേരള സദസ്സ് മൂന്നാം ദിവസത്തിലേക്ക്

കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ ജൈത്രയാത്ര തുടരുന്നു. ഓരോ മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുന്നത്. രണ്ടാമത്തെ ദിവസത്തെ തിരൂരില്‍നടന്ന ജനസദസ്സ് മന്ത്രിസഭയോടെയായിരുന്നു തുടക്കം. 11ന് വള്ളിക്കുന്ന് മണ്ഡലത്തിന്റെ നവകേരള സദസ്സ് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

തുടര്‍ന്ന് തിരൂരങ്ങാടി മണ്ഡലം സദസ്സ് പരപ്പനങ്ങാടി ആവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് സബാഹ് സ്‌ക്വയറിലും നടന്നു. ആയൂര്‍വേദ കോളേജില്‍ നടന്ന കോട്ടക്കല്‍ മണ്ഡലത്തിന്റെ ജനസദസ്സോടെയാണ് രണ്ടാം ദിവസത്തെ പര്യടനം സമാപിച്ചത്. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും ഏറെ വൈകി പ്രവര്‍ത്തിച്ചു. എല്ലാവരുടെയും നിവേദനങ്ങള്‍ സ്വീകരിച്ച ശേഷമാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.

തിരൂര്‍ ബിയാന്‍കോ കാസിലില്‍ പ്രഭാത സദസ്സോടെയാണ് ജില്ലയിലെ നവകേരള സദസ്സ് ആരംഭിച്ചത്. പ്രത്യേക ക്ഷണിതാക്കളായെത്തിയവര്‍ ആവശ്യങ്ങളും ആശയങ്ങളും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചു. പൊന്നാനി നിയോജകമണ്ഡലത്തിലെ ഹാര്‍ബര്‍ ഗ്രൗണ്ട് ആയിരുന്നു നവകേരള സദസ്സിന്റെ ആദ്യ വേദി. തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ സഫാരി പാര്‍ക്ക്, തിരൂര്‍ മണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് മൈതാനം എന്നിവിടങ്ങളിലെ സദസ്സുകള്‍ക്കു ശേഷം താനൂര്‍ മണ്ഡലത്തിലെ ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ ആദ്യ ദിവസത്തെ ജനസദസ്സ് സമാപിച്ചു.

ഇന്ന് പ്രഭാത സദസ്സ് ഉള്‍പ്പെടെ അഞ്ച് പരിപാടികള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ മൂന്നാം ദിനമായ ഇന്ന് അഞ്ച് പരിപാടികള്‍. ഒരു പ്രഭാത സദസ്സും നാല് മണ്ഡലങ്ങളില്‍ നവകേരള സദസ്സും നടക്കും. രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലിലാണ് പ്രഭാത സദസ്സ് നടക്കുക. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കല്‍, വള്ളിക്കുന്ന്, വേങ്ങര എന്നീ മണ്ഡലങ്ങളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികള്‍ പ്രഭാത സദസ്സില്‍ പങ്കെടുക്കും. ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും മുഖ്യമന്ത്രി കേള്‍ക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ശേഷം കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top