വിദേശ സര്‍വകലാശാലകളില്‍ ആയൂര്‍വേദ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവുമായി കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് വിദ്യാര്‍ഥികള്‍. ആയൂര്‍വേദ കോളേജില്‍ നടന്ന കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സിലാണ് ആതിഥേയരുടെ ഈ ആവശ്യം സര്‍ക്കാറിനെ അറിയിച്ചത്. അലോപ്പതി ഡോക്ടര്‍മാര്‍ക്കുള്ളത് പോലെ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്‍പ്പടെ ശ്രമങ്ങള്‍ വേണം. കൂടാതെ കോട്ടക്കല്‍ ആയൂര്‍വേദ കോളേജിലെ വനിതാ ഹോസ്റ്റലിന്റെ നിര്‍മ്മാണം വേഗത്തിലാക്കുക, വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപക-അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറിലൂടെ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ പി. അനഘ, ജനറല്‍ സെക്രട്ടറി വി. ആദര്‍ശ്, വൈസ് ചെയര്‍പേഴ്സണ്‍ ജലീന ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




