Section

malabari-logo-mobile

യുവാവ് ഷോക്കേറ്റ് മരിച്ചു;അപകടം കടയുടെ നെയിം ബോര്‍ഡ് ഘടിപ്പിക്കാനെത്തിയപ്പോള്‍

HIGHLIGHTS : The young man who came to attach the shop's name board died of shock

തിരുനാവായ: തിരുനാവായയില്‍ കടയുടെ നെയിം ബോര്‍ഡ് ഘടിപ്പിക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. അപകടം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു. എടക്കുളം അവറാങ്കല്‍ ദില്‍ഷാദ് റോഷന്‍(20) ആണ് മരണപ്പെട്ടത്.

തിരുനാവായ ജങ്ഷനിലെ കടയില്‍ ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കാനെത്തിയപ്പോഴാണ് തിരുനാവായ കാദനങ്ങാടി സ്വദേശി അവറാങ്കല്‍ ഫൈസല്‍ ബാബുവിന്റെ മകനായ ദില്‍ഷാദിനെ മരണം തേടിയെത്തിയത്. കടയുടെ മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് താഴെ ഇറങ്ങുമ്പോഴാണ് ഷോക്കേറ്റത്. ഇറങ്ങാന്‍ ഉപയോഗിച്ച ഇരുമ്പ് കമ്പി, കടയില്‍ പുറത്തേക്ക് തള്ളി നിന്ന വയറില്‍ തട്ടിയതോടെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടക്കുളം ജുമാ മസ്ജിദില്‍ നടക്കും. ജമീലയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പ്ലസ് ടുവിന് ശേഷം കാദനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ദില്‍ഷാദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!