പൂച്ചയെ കാണാത്തതിനെ തുടര്‍ന്ന് തര്‍ക്കം;മുത്തച്ഛനെ പേരക്കുട്ടി വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേല്‍പിച്ചു. വീട്ടിലെ വളര്‍ത്തു പൂച്ചയെ കാണാത്തിന്റെ പേരിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനെ(79)യാണ് പേരക്കുട്ടിയായ ശ്രീകുമാര്‍ വെട്ടി പരിക്കേല്‍പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്കും മാറ്റി.

പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞ് ഇരിങ്ങാലക്കുടയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും ശ്രീകുമാറിനെ തടഞ്ഞു വെച്ച് കാട്ടൂര്‍ പോലീസിന് കൈമാറുകയുമായിരുന്നു. വധശ്രമകേസില്‍ ഉള്‍പെടെ പ്രതിയായ ശ്രീകുമാര്‍ ലഹരിക്ക് അടിമയാണെന്നും പോലിസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top