കനത്ത ചൂട്;യുഎഇയില്‍ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു

ദുബായ്:ചൂട് കനത്ത സാഹചര്യത്തില്‍ യുഎഇയില്‍ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. നിയമം ഈ മാസം 15 മുതല്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 15 വരെ രാജ്യത്തെ തൊഴിലാളികള്‍ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിര്‍മ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30വരെ തൊഴില്‍ ചെയ്യുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം തെറ്റിച്ച് ജോലിചെയ്താല്‍ 5000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും. നിയമം കര്‍ശനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തൊഴില്‍ മേഖലകളില്‍ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിര്‍ജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങള്‍ എന്നിവയും തയ്യാറാക്കിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായി 20-ാമത്തെ വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top