പ്രതീകാത്മക ചിത്രം
തമിഴ്‌നാട്: പന്തല്ലൂരില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. എന്നാല്‍ ഒരു പുലിയെ പിടിച്ചത് കൊണ്ട് പ്രശ്‌നപരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കൂടുതല്‍ പുലികളുടെ സാന്നിധ്യമുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പന്തല്ലൂരില്‍ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.ഇതിനെതിരെ പന്തല്ലൂരില്‍ ഹര്‍ത്താലുള്‍പ്പെടെ നാട്ടുകാര്‍ ഇന്ന് നടത്തി പ്രതിഷേധിക്കുകയാണ്.
- മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



