വിവാഹ ചെലവിനുള്ള പണം കണ്ടെത്താന്‍ മാലപൊട്ടിച്ചോടിയ യുവാവ് പിടിയില്‍; പൊട്ടിച്ചത് മുക്കുപണ്ടം

തിരൂര്‍: തന്റെ വിവാഹ ചെലവിനുള്ള പണം കണ്ടെത്താനായി യുവതിയുടെ മാലപൊട്ടിച്ചോടിയ യുവാവ് പിടിയിലായി. ചമ്രവട്ടം പാലത്തിന് സമീപത്തുള്ള ബസ്റ്റോപ്പില്‍ വെച്ചാണ് സംഭവം. കുട്ടിയുമായി ഇവിടെ നില്‍ക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഇയാള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. മംഗലം സ്വദേശിയായി യുവാവിനെയാണ് പിടികൂടിയത്. ബസ്റ്റോപ്പിന് സമീപം ബൈക്ക് നിര്‍ത്തിയ ശേഷമാണ് ഇയാള്‍ യുവതിയുടെ മാലപൊട്ടിച്ചത്.

പോലീസ് ചോദ്യം ചെയ്യലിലാണ് തന്റെ വിവാഹം നടത്താനുള്ള ചിലവിനുള്ള പണം കണ്ടെത്താനാണ് മാലപൊട്ടിച്ചതെന്ന കാര്യം ഇയാള്‍ വ്യക്തമാക്കിയത്. അതെസമയം യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിയവെയാണ് പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നെന്ന് തിരിച്ചറിയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top