ചാലിയത്ത് ഫൈബര്‍ വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

കഴിക്കോട്: ചാലിയത്ത് ഫൈബര്‍ വളളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. ചാലിയം കൈതവളപ്പില്‍ താമസിക്കുന്ന തൈക്കടപ്പുറം ഉസ്മാന്‍(56)നെയാണ് കാണാതായത്.

ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ചാലിയം കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് 75 മീറ്റര്‍ അകലെയായി ചാലിയാറില്‍ ഫൈബര്‍ വള്ളം നങ്കൂരമിട്ട് കിടക്കുന്നതിനിടെ ചാലിയാര്‍ പുഴയില്‍ വീണ് കാണാതാവുകയായിരുന്ന എന്നാണ് കൂടെയുള്ളവര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം എന്നാണ് റിപ്പോര്‍ട്ട്. ഇദേഹത്തെ കണ്ടെത്തുന്നതിനായി ഈ ഭാഗത്ത് തിരച്ചില്‍ നടന്നുവരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top