അരീക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: അരീക്കോട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൊറയൂര്‍ അരിമ്പ്ര റോഡില്‍ താമസിക്കുന്ന കക്കാട്ടുചാലി ബഷീറിന്റെ മകന്‍ കെ സി മുഹമ്മദ് റാഷിദ് ആണ് മരണപ്പെട്ടത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന ആള്‍ക്കും പിരക്കേറ്റു.

ഇന്ന് പുര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെവന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

ബൈക്ക് യാത്രികരിലെ രണ്ട് പേരില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൈസൂരില്‍ പോയി മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top