ദില്ലി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന് വീണ്ടും സുപ്രീം കോടതി മാറ്റിവെച്ചു. വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറി.
ഈ കേസില്‍ ഹൈക്കോടതിയില്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്‍മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്‍മാറുകയായിരുന്നു. ഇദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.
ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.
32 തവണ നേരത്തെ മാറ്റിവെച്ച കേസാണ് വീണ്ടും മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയുള്ളത്.




