പട്ടം പറത്തുന്നതിനിടെ പിടിവിട്ട് പട്ടത്തോടൊപ്പം ആകാശത്ത് പറന്ന് യുവാവ്

ജാഫ്ന : ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിനിടെ പട്ട ത്തോടൊപ്പം മത്സരാർത്ഥിയും പറന്നു. ജാഫ്നയിലെ പോയൻറ് പെട്രോയിൽ തൈപ്പൊങ്കൽനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത് .പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ട ചരടിൽ നിന്ന് കൈ വിട്ടതോടെ ശക്തമായ കാറ്റിൽ പെട്ടാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്ക് ഉയർന്നത്.

മുപ്പതടിയോളം ഉയരത്തിൽ എത്തിയ ഇയാൾ പിന്നീട് വലിയ പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങി. അഞ്ച് പേർ ചേർന്ന് പറക്കുന്ന ഭീമൻ പട്ടം ആയിരുന്നു.

പട്ടം ശക്തമായ കാറ്റിനെ തുടർന്ന് ഉയർന്ന അനിയന്ത്രിതമായതോടെ പിന്നിൽ ഉണ്ടായിരുന്നവർ പട്ടത്തിന്റെ കയറിൽ നിന്ന് പിടിവിട്ടു. ഇത് യുവാവ് അറിഞ്ഞിരുന്നില്ല. പട്ടത്തിൽ നിന്ന് കൈവിടാതെ ഇരുന്ന യുവാവ് പട്ടത്തോടൊപ്പം പറന്നു പൊങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top