Section

malabari-logo-mobile

പാട്ട് പെട്ടിയിലെ പാട്ടുകൾ റിലീസ് ചെയ്തു

HIGHLIGHTS : The songs in the song box have been released

തിരൂർ : നിർമാതാവില്ലാതെ ഒരു കൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ സിനിമ ‘പാട്ട്പെട്ടി’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു.മലയാള സർവകലാശാലയിൽ നോവലിസ്റ്റ് കെ.പി. രാമനുണ്ണി വയലിനിസ്റ്റ്
ദേവദാസ് കോഴിക്കോടിന് നൽകിയാണ് റിലീസ് ചെയ്തത്. മധുരോതരമായ
രണ്ടു ഗാനങ്ങളാണ് ചിത്രരശ്മി പ്രൊഡക്ഷൻസിന്റെ ഈ സിനിമയിലുള്ളത്.
പാതിരാ നേരത്ത്.. എന്ന ആദ്യ ഗാനം ആലപിച്ചിരിക്കുന്നത് അധ്യാപകനായ
സുരേഷ് ചെറുകോടും രണ്ടാമത്തെ ഗാനം ബിജു ടി.സി.യും ആണ് ആലപിച്ചിട്ടുള്ളത്. രചന : സുധാകരൻ ചൂലൂർ & മധു ആദ്യശ്ശേരി. സംഗീതം: കോട്ടക്കൽ മുരളി.

നാട്ടുമ്പുറങ്ങളിൽ സാധാരണമായ ഹൃദ്യമായ ഒരു പ്രണയകഥയോടൊപ്പം ഗസൽ പോലെ മധുരിക്കുന്ന ഈ രണ്ടു മനോഹര ഗാനങ്ങൾ ശ്രദ്ധേയമായ വൈകാരിക മുഹൂർത്തങ്ങളോടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യമായി.

sameeksha-malabarinews

നിർമാതാവില്ലാതെ കലാ പ്രേമികളുടെ സമർപ്പണത്തിലൂടെ ഒരുക്കിയ പാട്ട്പെട്ടി സിനിമ ഉടൻ പുറത്തിറങ്ങും. അന്താരാഷ്ട്ര ചലച്ചിത്ര വേദികൾ കൂടി മുന്നിൽ കണ്ടാണ് ഈ കലാസൃഷ്ടി. രചന: ഭാസ്കരൻ കരിങ്കപ്പാറ, സംവിധാനം : മിഥുൻ മനോഹർ. മലയാള സർവകലാശാല പ്രൊഫ:സി.ഗണേഷ്, ഊർമ്മിള കോട്ടക്കൽ, ബിജു കൃഷ്ണൻ, ആർ.കെ. താനൂർ,
വിജയരാജ്, പ്രേമൻ തെന്നല, രാജൻ തെന്നല, മനോജ് പരപ്പനങ്ങാടി, സമദ് കല്ലടിക്കോട് തുടങ്ങിയവർ റിലീസ് ചടങ്ങിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!