തിരുവനന്തപുരം : വർക്കല എസ്എൻ കോളേജിനു മുൻപിൽ വിദ്യാർത്ഥി അമിതവേഗത്തിൽ ഓടിച്ച് വന്ന് വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു കോളേജിനുള്ളിൽ അപകട ഡ്രൈവിംഗ്.
രാവിലെ പത്തുമണിയോടെ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ഓടിച്ചുവന്ന കാർ നിയന്ത്രണം തെറ്റി കോളേജ് വിദ്യാർഥിനിയെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




