കൊച്ചിയിൽ കസ്റ്റംസ് റെയ്ഡ്

ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ കൊച്ചിയിൽ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകൾ കേന്ദ്രീകരിച്ച് കസ്റ്റംസ് റൈഡ്. കഴിഞ്ഞവർഷം ഇസ്രായേലി ഡിജെയായ സജൻകയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകളിലായിരുന്നു പരിശോധന. ഡി ജെ പാർട്ടികൾക്കായി സ്പെയിനിൽ നിന്നും സിന്തറ്റിക് ലഹരി എത്തിച്ചന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

കൊച്ചി ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പുതുവർഷ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിധ്യം തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് റെയ്ഡ് നടത്തിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പരിശോധന.

പാലാരിവട്ടത്തെ വീടുകളിൽ നടത്തിയ റെയ്ഡിൽ ചരസ്സ് അടക്കമുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും.

Share news
error: Content is protected !!
Scroll to Top