പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; കാർ യാത്രക്കാരായ പിതാവിനും മകൾക്കും ക്രൂരമർദ്ദനം

തിരുവനന്തപുരം : പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. കാർ യാത്രക്കാരായ വെഞ്ഞാറമൂട് സ്വദേശികളായ പിതാവിനും മകൾക്കും നേരെയാണ് നടുറോഡിൽ അതിക്രമം ഉണ്ടായത്. നാലംഗസംഘം വാഹനം തടഞ്ഞ് ആക്രമിച്ചു.

ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഗുണ്ടാ സംഘമാണ് വെഞ്ഞാറമൂട് സ്വദേശി ഷാ , 17 വയസ്സുള്ള മകൾ എന്നിവരെ ആക്രമിച്ചത്. കാറിൽ വരുന്നതിനിടെ വാഹനം തിരിക്കാൻ ശ്രമിക്കുന്ന ഗുണ്ടാസംഘം കാർ പിന്നോട്ട് എടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ നിരവധി വാഹനങ്ങൾ ഉള്ളതിനാൽ പിന്നോട്ടെടുക്കാൻ കഴിഞ്ഞില്ല.

പ്രകോപിതരായ ഗുണ്ടാസംഘം വാഹനത്തിൽ നിന്ന് ഇറങ്ങി ആക്രമിക്കുകയായിരുന്നു. കാർ ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്ന് പരാതിക്കാർ പറയുന്നു. പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

Share news
error: Content is protected !!
Scroll to Top