വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി

കുറ്റിപ്പുറം : വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി. ദുബൈ ഫുജൈറ മസാഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റിയ കുറ്റിപ്പുറം കൊളക്കാട് സ്വദേശി വാരിയത്ത് വളപ്പിൽ അബ്ദുൽറഹ്മാനാണ് ഒരുകോടി 30 ലക്ഷം രൂപ (5,06,514 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധിച്ചത്.

2019 ഓഗസ്റ്റ് 22ന് അബദുൽ റഹ്മാൻ്റെ നിർത്തിയിട്ട വാഹനത്തിൽ മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് അബ്ദുൽ റഹ്മാന് ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലായിരുന്നു.

ഒരുവർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.

Share news
error: Content is protected !!
Scroll to Top