Section

malabari-logo-mobile

പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചന അല്ല മുംബൈ ഹൈക്കോടതി

HIGHLIGHTS : The Mumbai High Court has ruled that refusing to marry after sexual intercourse is not a fraud

പരസ്പര സമ്മതത്തോടെ ദീർഘകാലം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചന അല്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം കേസുകളിൽ തെറ്റായ വിവരങ്ങൾ നൽകി പ്രതികൾ യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ എന്നെല്ലാം തെളിയിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ ഹർജിയിലാണ് കോടതി പരാമർശം ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വിവാഹം കഴിക്കാതെ മൂന്നുവർഷമായി ശാരീരിക ബന്ധം ഉണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധത്തിന് ഒരുഘട്ടത്തിൽ പാൽ ഘർ സ്വദേശിയായ കാശിനാഥ് തന്നെ വിട്ടുപോവുകയും വഞ്ചിച്ചതായുമാണ് ഇരയുടെ ആരോപണം. ബലാൽ സംഘത്തിനും വഞ്ചനക്കും എതിരെയുള്ള ഉള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിരുന്നു. അത് 1999 ഫെബ്രുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി വഞ്ചനക്ക് കാശിനാഥനെ ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിന് ഇയാളെ വെറുതെവിട്ടിരുന്നു. പ്രതിക്ക് ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

sameeksha-malabarinews

എന്നാൽ വിധിക്കെതിരെ കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ട തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ഹർജി പരിഗണിച്ച് ജസ്റ്റിസ് അനുജ പ്രഭു ദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും
ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്നും ജഡ്ജി പറഞ്ഞു . കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയ വഞ്ചിച്ചോ ലൈംഗികബന്ധത്തിലേർപ്പെട്ടതായി കണ്ടെത്താനായില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളും വാദങ്ങളും കേട്ടശേഷം ഹൈക്കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്രയും നാളത്തെ ശാരീരികബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!