ഭാര്യയെ കൊലപ്പെടുത്തി രണ്ട് ക്ഷണമാക്കി കുഴിച്ചിട്ടു;ഭര്‍ത്താവ് പിടിയില്‍

ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായ രീതിയില്‍ ഭാര്യതെ പ്രതി കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മെഹ്റൗളി വനത്തിലെ വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടു. മധ്യപ്രദേശിലെ ഷഹ്‌ദോളിലാണ് സംഭവം.

രാം കിഷോര്‍ പട്ടേല്‍ ആണ് തന്റെ ഭാര്യ സരസ്വതി പട്ടേലിനെ കൊലപ്പെടുത്തി രണ്ടായി മുറിച്ച് ആ ഭാഗങ്ങള്‍ വനത്തില്‍ പലയിടങ്ങളിലായി കുഴിച്ചിട്ടത്.

ഭാര്യ വിശ്വാസ വഞ്ചന നടത്തിയെന്ന് ആരോപിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇയാളെയും ഭാര്യയെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഗ്രാമത്തിന് സമീപത്തെ വനത്തില്‍ സ്ത്രീയുടെ വസ്ത്രം കണ്ടെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം പല ഭാഗങ്ങളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top