പത്തനംതിട്ടയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

പത്തനംതിട്ട കലഞ്ഞൂര്‍ കുടപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍.

റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് എത്തിയ തൊഴിലാളികളാണ് കുടപ്പാറയില്‍ വച്ച് പുലിയെ കണ്ടത്. പുലിയെ കണ്ട ഇവര്‍ ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. പുലിയുടേതാണെന്ന് കരുതുന്ന കാല്‍പ്പാടുകളും പുലി കിടന്നിരുന്നു എന്ന് കരുതുന്ന ഗുഹയും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

രാത്രിസമയത്ത് ആളുകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത് അധികൃതര്‍ എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top