തിരൂരങ്ങാടി: പ്രവാസി ഫെഡറേഷന്‍ മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ മെമ്പറുമായ ഇരുമ്പന്‍ സൈതലവി ഉദ്ഘാടനം ചെയ്തു.
കണ്‍വെന്‍ഷനില്‍ പ്രവാസി പുനരധിവാസം ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സിപിഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ. മൊയ്തീന്‍ കോയ അധ്യക്ഷം വഹിച്ചു. മെമ്പര്‍ഷിപ് ക്യാമ്പയിന്‍ പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് ബഷീര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു.
ഹംസ കുന്നുമ്മല്‍, മോഹനന്‍ നന്നമ്പ്ര, എം പി സ്വാലിഹ് തങ്ങള്‍, നൗഫല്‍ സിപി, സി ടി ഫാറൂഖ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. സിപി സകരിയ്യ സ്വാഗതവും, മെട്രോ ബീരാന്‍ കുട്ടി നന്ദിയും പറഞ്ഞു.
പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളായി സിടി മുസ്തഫ (പ്രസിഡന്റ്) ഹുസൈന്‍ ചിറമംഗലം, ചെനക്കല്‍ റസാഖ് (വൈസ് പ്രസിഡന്റ്)
സക്കരിയ്യ സി പി(സെക്രട്ടറി) കെടി യൂനുസ്, ഹുസൈന്‍ കെടി (ജോ: സെക്രട്ടറി) മെട്രോ ബീരാന്‍ കുട്ടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.




