കല്‍പ്പുഴ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

പരപ്പനങ്ങാടി: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കല്‍പ്പുഴ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് മലപ്പുറം ജില്ലാ ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങളാണ് തോട് വൃത്തിയാക്കിയത്.

പ്രളയ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുകിപ്പോകാന്‍ സഹായകമായിരുന്ന തോട് ചണ്ടിയും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായി നിലയിലായിരുന്നു.

മുനിസിപ്പല്‍ ചെയര്‍മാന്‍ എം. ഉസ്മാന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഫാത്തിമ റഹീം, എന്നിവരുടെ സാന്നിധ്യത്തില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ ലീഡര്‍ ഗഫൂര്‍ തമന്ന, നൗഫല്‍ എം സി, അന്‍വര്‍ പിഒ, മുനീര്‍ സ്റ്റാര്‍, ഹാഷിം കെ എം എ, മുജീബ് ജുമാന തുടങ്ങി ഇരുപതോളം വളണ്ടിയര്‍മാരാണ് തോട് വൃത്തിയാക്കിയത്.

 

Share news
error: Content is protected !!
Scroll to Top