തിരൂരങ്ങാടിയില്‍ ശക്തമായ ഇടിമിന്നലില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു.

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇടിമിന്നലില്‍ കത്തിനശിച്ചു. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി കൊടിയില്‍ അബ്ദുല്‍ സലാമിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് ആണാണ് പൂര്‍ണമായും കത്തിനശിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അബ്ദുല്‍ സലാമിന്റെ മകന്‍ അജ്മല്‍ ഉപയോഗിക്കുന്ന കെ എല്‍ 65 എച്ച് 851നമ്പറിലുള്ള ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്ക് ആണ് ഇടിമിന്നലേറ്റ് കത്തിനശിച്ചത്.

ശക്തമായ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് പെട്ടെന്നുതന്നെ വെള്ളമെടുത്ത് തീ അണക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.

സമീപത്തുതന്നെ അബ്ദുല്‍ സലാംമിന്റെ സഹോദരന്റെ ബുള്ളറ്റ് ബൈക്ക് ഉണ്ടായിരുന്നെങ്കിലും ഇതിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ആണ് അനുഭവപ്പെട്ടിരുന്നത്.

Share news
error: Content is protected !!
Scroll to Top