എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിക്കാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. വിജിലന്‍സ് ഡിവൈഎസ്പി പി.ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

2016 ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈററ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് നടത്തിയത്. കോട്ട വീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.

ഈ പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്.

പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ ഡി ടി പി സിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ എംഎല്‍എകൂടിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ പരിശോധന നടന്നത്.

Share news
error: Content is protected !!
Scroll to Top