മൂന്നിയൂരില്‍ മതിലിടിഞ്ഞ്‌വീണ് വീടിനും വാഹനങ്ങള്‍ക്കും കേടുപാട്

തിരൂരങ്ങാടി :മൂന്നിയൂരില്‍ ചുറ്റുമതിലിടിഞ്ഞ്‌വീണ് വീടിനും വാഹനങ്ങള്‍ക്കും സാരമായ നാശനഷ്ടം സംഭവിച്ചു. പാറേക്കാവിലെ വിളി വെള്ളി ഗോപിയുടെ വീടിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ മതില്‍ വ്യാഴാഴ്ച രാത്രിയിലെ മഴയില്‍ ഇടിഞ്ഞു വീണത്.

മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കും കാറിനും കല്ലുകളും മതിലിന്റെ സ്ലാബും പതിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിനു മുകളിലെ വശങ്ങളില്‍ പതിച്ച് ഓടുകളും ഷീറ്റുകളും തകര്‍ന്നു. ഫില്ലറുകള്‍ക്കും വിള്ളലേറ്റിട്ടുണ്ട്.

രാത്രിയായതിനാല്‍ വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top