തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തേഞ്ഞിപ്പലം: പോക്‌സോ കേസിലെ ഇരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേഞ്ഞിപ്പലത്തെ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര സ്വദേശിയാണ്.

മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് ഈ പെണ്‍കുട്ടി. പതിനെട്ട് വയസ്സേ കുട്ടിക്ക് പ്രായമുള്ളു. ഇന്നലെ രാവിലെയാണ് സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സഹോദരനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ അമ്മ പോയ സമയത്താണ് കുട്ടി തൂങ്ങിമരിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top