Section

malabari-logo-mobile

അരുണാചലിൽ ചൈനീസ് അതിക്രമം; ഇന്ത്യൻ യുവാവിനെ തട്ടിക്കൊണ്ടുപോയി

HIGHLIGHTS : Chinese aggression in Arunachal Pradesh; The Indian youth was abducted

അരുണാചലിൽ ചൈനീസ് അതിക്രമം ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം ലിബറേഷൻ ആർമി തട്ടികൊണ്ടുപോയതായി റിപ്പോർട്ട്. സിയാൻ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ കടന്നാണ് അതിക്രമം. മിരം തരോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയതന്ന് അരുണാചലിൽ നിന്നുള്ള എംപി താപിർ ഗുവ അറിയിച്ചു. രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയിരുന്നെങ്കിലും ഒരാൾ രക്ഷപ്പെട്ടെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു എംപി അറിയിച്ചു. ഇന്ത്യ ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കേന്ദ്രസഹമന്ത്രി നിനിത് പ്രമാണിക്കിനെ അറിയിച്ചിട്ടുണ്ടെന്നും യുവാവിനെ രക്ഷിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ അറിയിക്കുകയും ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!