പരപ്പനങ്ങാടിയിൽ മരത്തിന് തീപിടിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പിറകിലെ മരത്തിന് തീപിടിച്ചു.ഇന്ന് രാവിലെ 9.30 മണിയോടെയാണ് സംഭവം.

സ്റ്റേഷന് പിറക് വശത്തെ ചില്ലകൾ മുറിച്ച് മാറ്റിയ മരത്തിലാണ് തീ പിടിച്ചത്.അടിക്കാടിന് തീപിടിച്ചതിനെ തുടർന്ന് അത് മരത്തിലേക്കും പടർന്നു പിടിക്കുകയായിരുന്നു.

തീ പടരുന്നത് കണ്ട് റെയിൽവേ അധികൃതരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീ അണയ്ക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ രാജേന്ദ്ര നാഥ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൂറി ഹിലാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സഫ്ദർ ഹാസിഫ്, വിനായ ശീലൻ, സജീഷ് കുമാർ, പ്രഭുലാൽ, ഹോംഗാർഡ് മണി ഇവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Share news
error: Content is protected !!
Scroll to Top