മാതാപിതാക്കൾ തനിച്ചുള്ള കടുത്തുരുത്തിയിലെ വീട്ടിൽ മോഷ്ടാവ് കയറുന്ന ദൃശ്യം സിസിറ്റിവിയിലൂടെ മൊബൈലിൽ കണ്ട് മോഷ്ടാവിനെ പോലീസ് പിടിയിൽ ഒതുക്കി മകൾ.പ്രതി ബോബിൻ ജോൺ ആണ് പോലീസ് പിടിയിലായത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം എം. മാത്യു വിൻറെ വീട്ടിലാണ് കവർച്ച ശ്രമം ഉണ്ടായത്.
കോട്ടയം കീഴൂരിലെ മോഷണശ്രമമാണ് സിസിടിവി യിലൂടെ പാലായിലിരുന്ന് മകൾ സോണിയ മാത്യു കണ്ടത്. കീഴൂരിലെ അയൽവാസിയുടെ സഹായത്തോടെ ഉടൻ പോലീസിൽ വിവരം അറിയിച്ചു. തലയോലപ്പറമ്പ് എസ് ഐ വിഎം ജോമോൻറെ നേതൃത്വത്തിലെത്തിയ പോലീസ് ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് കള്ളനെ പിടികൂടിയത്.
പ്രതിയിൽ നിന്ന് വാതിൽ പൊളിക്കാനും പൂട്ട് തുറക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.




