Section

malabari-logo-mobile

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് റവന്യൂമന്ത്രി

HIGHLIGHTS : Revenue Minister says there should be no misinterpretation in the cancellation of Raveendran Pattam

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് റവന്യൂ മന്ത്രി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട എംഎം മണി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രവീന്ദ്രൻ പട്ടയത്തിന് പേരിൽ സിപിഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി യുടെ പ്രസ്താവന. രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമാണെന്നും കൂട്ടിച്ചേർത്തു.
രവീന്ദ്രൻ പട്ടയത്തിൽ ഒഴിപ്പിക്കേണ്ടത് വൻകിടക്കാരെയാണ് റദ്ദാക്കുന്നത് 530 ലേറെ പട്ടയങ്ങളാണ് കുറഞ്ഞ ഭൂമികിട്ടിയവർ കൂടുതൽ നിലയിൽ റിസോർട്ടുകൾ നിർമ്മിച്ചു . സിപിഐ എം എം ഓഫീസിന്റെ പട്ടയം എം എം മണിയുടെ പേരിലാണ്.

sameeksha-malabarinews

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം ആയിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 999 ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ആണ് സർക്കാർ ഉത്തരവ്. അതേസമയം പട്ടയം റദ്ദാക്കരുതെന്ന് എം ഐ രവീന്ദ്രൻ ആവശ്യപ്പെട്ടു. പട്ടയങ്ങൾ റദ്ദാക്കിയാൽ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!