അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനൊരുങ്ങി ഫ്രാന്‍സ്

പാരീസ് ; അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങി ഫ്രാന്‍സ് ഭരണകൂടം.

നിലവില്‍ പ്രായപൂര്‍ത്തിയായ ആരുതമ്മിലും സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഫ്രാന്‍സില്‍ നിയമവിധേയമാണ്.

പിതാവുമായോ, മകളുമായോ, മകനുമായോ ഉള്ള ലൈംഗിക ബന്ധം പോലും പരാതിക്കാരില്ലങ്കില്‍ ഫ്രാന്‍സില്‍ ശിക്ഷാര്‍ഹമല്ല.

ഇതോടെ ഇന്‍സെസ്റ്റ് ക്രിമിനല്‍ കുറ്റമായ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാന്‍സും ഇടം പിടിക്കും. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ മറ്റ് അടുത്ത രക്തബന്ധത്തിലുള്‍പ്പെട്ടവര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധമാണ് പുതിയ നിയമത്തിലൂടെ കുറ്റകരമാകുക.

Share news
error: Content is protected !!
Scroll to Top