നടന്‍ സുരേഷ്‌ഗോപിക്ക് കോവിഡ്

രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാ സുരക്ഷമുന്‍കരുതലുകളും പാലിച്ചെങ്കിലും കോവിഡ് പോസ്റ്റീവ് ആയി. ഇ്‌പ്പോള്‍ ക്വാറന്റയിനിലാണ്.
നേരിയ പനി ഉണ്ടെങ്കിലും ഇപ്പോള്‍ സുഖമായിരിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

ഈ ഘട്ടത്തില്‍, നിങ്ങളുടെ സാമൂഹിക അകലം പാലിക്കുന്ന രീതികളില്‍ വളരെ കര്‍ശനമായിരിക്കുകയും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് സുരക്ഷിതമായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതരും രോഗബാധിതരുമാക്കാതിരിക്കാനുള്ള മനസ്സുണ്ടായിരിക്കണമെന്നും അദ്ദേഹം കുറിച്ചു

Share news
error: Content is protected !!
Scroll to Top