ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വീട്ടില്‍ മരിച്ച നിലയില്‍

വൈക്കം: ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് കുലശേഖരമംഗലം സ്വദേശി എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ്(24), ഭാര്യ അരുണിമ(19) എന്നിവരാണ് മരിച്ചത്. ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 5 മാസം മുമ്പാണ് വിവാഹിതരായത്.

കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാന്‍ കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ നല്‍കാന്‍ അമ്മാവനായ ബാബു തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ശ്യാം ബാബുവിന്റെ വീട്ടിലെത്തി കാര്‍ തല്ലി തകര്‍ത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.

ഇതോടെ കാര്‍ തല്ലിതകര്‍ത്തതിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.

ശ്യാമിന്റെ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവപമറിയുന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top