തിരുവനന്തപുരം: മോഷ്ടിച്ച വാഹനം കടത്തി കൊണ്ടു പോകുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി ആകാശ്(24) ആണ് മരിച്ചത്. ഇയാള്‍ക്കെതിരെ കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആകാശ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴര മണിയോടെ മറ്റൊരു വാഹനവുമായി ആകാശ് മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ തുടരുന്നതിനിടെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.




