പരപ്പനങ്ങാടിയില്‍ ട്രോമാകെയര്‍ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

The Traumacare headquarters at Parappanangadi was dedicated to Nadu

Share news
 • 14
 •  
 •  
 •  
 •  
 •  
 • 14
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രോമാകെയര്‍ ആസ്ഥാന മന്ദിരം തിങ്കളാഴ്ച നാടിന് സമര്‍പ്പിച്ചു. ‘എന്റെ പരപ്പനങ്ങാടി ‘വാട്‌സപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ഓഫീസിന്റെ ഉദ്ഘാടനവും അപകടരക്ഷാ ഉപകരണങ്ങളുടെയും, ആംബുലന്‍സിന്റെയും സമര്‍പ്പണം ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനപ്രതിനിധികളുടെയും, ജില്ലാ ട്രോമാകെയര്‍ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. എന്റെ പരപ്പനങ്ങാടി കൂട്ടായ്മയുടെ 2019-20 ഈ വര്‍ഷത്തെ പ്രഥമ ‘മുനീസ് കാരുണ്യ പുരസ്‌കാരം’ കെ പി അബ്ദുല്‍ റഹീം ചടങ്ങില്‍ ഏറ്റുവാങ്ങി.

സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഉസ്മാന്‍,ട്രോമാകെയര്‍ ജില്ലാസെക്രട്ടറി പ്രതീഷ് കെ പി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി,
തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Share news
 • 14
 •  
 •  
 •  
 •  
 •  
 • 14
 •  
 •  
 •  
 •  
 •