ഇടുക്കി: പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യചെയ്ത നിലയില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ അനു എന്ന അരുണാണ് മരിച്ചത്. പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തില്‍ ബന്ധുവിനായുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതെ സമയം ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. രേഷ്മയുടെ പിതാവിന്റെ അര്‍ധ സഹോദരനാണ് അരുണ്‍.


കഴിഞ്ഞ 19 ാം തിയതിയാണ് രേഷ്മ കൊല്ലപ്പെട്ടത്. അന്ന് സ്‌കൂള്‍ കഴിഞ്ഞ് രേഷ്മ അരുണിനൊപ്പം പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
1
1