മന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോകല്‍;സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ കസ്റ്റംസ്

Kidnapping of a woman in Mannar; Customs to probe gold smuggling

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴ: മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിക്കാനായി മന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ് 19 ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മന്നാര്‍ സ്വദേശി ബിന്ദുവിനെയാണ് വീട് ആക്രമിച്ച് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പൊന്നാനി സ്വദേശികളായ നാലുപേരാണെന്നാണ് സൂചന. കൊടുവള്ളി സ്വദേശിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂച.

അതെസമയം പലതവണകളിലായി വിദേശത്തുനിന്ന് സ്വര്‍ണം നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിഫല തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ചെങ്ങന്നൂര്‍ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •