മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ : മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ . മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പോലീസിന് മൊഴി നല്‍കിയിരുന്നു. ഒടുവില്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇത് കൊടുക്കാത്തതിനാല്‍ യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് വിവരം.

തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •