നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ പൊള്ളലേറ്റ നിലയില്‍

HIGHLIGHTS : കോഴിക്കോട് : നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. രാജു, ഭാര്യ റീന, മക്കളായ ഷെഫിന്‍, ഷാലീസ് എന്ന...

malabarinews
കോഴിക്കോട് : നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. രാജു, ഭാര്യ റീന, മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ ഒരു മുറി പൂര്‍ണമായി കത്തിയ നിലയിലാണ്. എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് അറിവായിട്ടില്ല. തീ അണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals