വ്യാപാരി വ്യവസായി ഏകോപന സമിതി സഹായ ധന വിതരണവും, അവാര്‍ഡ് ദാന ചടങ്ങും നടത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍, ‘കായിക\ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് സ്വീകരണവും’, കേരള വ്യപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ‘കുടുംബ സുരക്ഷാ പദ്ധതിയില്‍’ അംഗമായി മരണപ്പെട്ട വ്യപാരി കുടുംബത്തിനുള്ള സഹായ ദന വിതരണവും, വ്യപാരികളുടെ മക്കളില്‍ എഞ്ചിനിയറിംങ് , എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പരപ്പനങ്ങാടി പ്രസ് ക്ലബ്ബ് ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.

മര്‍ച്ചന്റ് പ്രസിഡന്റ് എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെവിവിഎസ് ജില്ലാ പ്രസിഡന്റ് പി കഞ്ഞാവു ഹാജി ഉത്ഘാടനം ചൈതു. ഫണ്ട് കൈമാറല്‍ മന്ത്രി വി അബ്ദുറഹിമാനും, മരണാനന്തര സഹായ വിതരണം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാനും നിര്‍വഹിച്ചു.

ചടങ്ങില്‍ കെ.വി.വി.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് , വൈസ് പ്രസിഡന്റ് മാരായ പിഎ ബാവ സാഹിബ്, ടിഎം പത്മകുമാര്‍, ജില്ലാ സെക്രട്ടറിമാരായ മലബാര്‍ ബാവഹാജി, നാസര്‍ ടെക്‌നോ, മണ്ഡലം പ്രസിഡന്റ് മുജീബ് ദില്‍ദാര്‍, നിയാസ് പുളിക്കലകത്ത്, ടി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top