Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് രോഗബാധ; 893 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity rate is 5.88% 430 people through direct contact For three people without knowing the source 7,331 people were treated for the di...

മലപ്പുറം ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.88 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 430 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

893 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 5,50,546 ആയി. 34,940 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,331 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 722 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 35 പേരും 51 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

sameeksha-malabarinews

ജില്ലയില്‍ 38,49,423 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 38,49,423 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ഇതുവരെ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 28,51,997 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 9,97,426 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

എ.ആര്‍ നഗര്‍ 06
ആലങ്കോട് 08
ആലിപ്പറമ്പ് 04
അമരമ്പലം 05
ആനക്കയം 01
അങ്ങാടിപ്പുറം 08
അരീക്കോട് 05
ആതവനാട് 04
ഊരകം 01
ചാലിയാര്‍ 03
ചീക്കോട് 02
ചേലേമ്പ്ര 03
ചെറിയമുണ്ടം 02
ചെറുകാവ് 07
ചോക്കാട് 10
ചുങ്കത്തറ 01
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 10
എടരിക്കോട് 02
എടവണ്ണ 07
എടയൂര്‍ 08
ഏലംകുളം 06
കാളികാവ് 15
കല്‍പകഞ്ചേരി 04
കണ്ണമംഗലം 03
കരുവാരക്കുണ്ട് 04
കാവനൂര്‍ 04
കോഡൂര്‍ 09
കൊണ്ടോട്ടി 03
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 07
കുറുവ 15
കുറ്റിപ്പുറം 06
കുഴിമണ്ണ 04
മക്കരപ്പറമ്പ് 08
മലപ്പുറം 18
മമ്പാട് 06
മഞ്ചേരി 10
മങ്കട 05
മാറാക്കര 01
മാറഞ്ചേരി 05
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 03
മുതുവല്ലൂര്‍ 03
നന്നമ്പ്ര 01
നന്നംമുക്ക് 02
നിലമ്പൂര്‍ 12
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 02
പള്ളിക്കല്‍ 04
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 09
പറപ്പൂര്‍ 05
പെരിന്തല്‍മണ്ണ 12
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 05
പൊന്മള 02
പൊന്മുണ്ടം 01
പൊന്നാനി 08
പൂക്കോട്ടൂര്‍ 05
പോരൂര്‍ 01
പോത്തുകല്ല് 02
പുലാമന്തോള്‍ 03
പുളിക്കല്‍ 04
പുല്‍പ്പറ്റ 06
പുറത്തൂര്‍ 01
പുഴക്കാട്ടിരി 08
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 03
താഴേക്കോട് 01
തേഞ്ഞിപ്പലം 12
തെന്നല 02
തിരുവാലി 01
തൃക്കലങ്ങോട് 04
തുവ്വൂര്‍ 05
തിരൂരങ്ങാടി 08
വളാഞ്ചേരി 02
വളവന്നൂര്‍ 02
വള്ളിക്കുന്ന് 12
വട്ടംകുളം 03
വാഴക്കാട് 01
വാഴയൂര്‍ 07
വഴിക്കടവ് 02
വെളിയങ്കോട് 02
വേങ്ങര 07
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 07

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!