Section

malabari-logo-mobile

കേരള കര്‍ണാടക തീരങ്ങളില്‍ 16ാം തിയ്യതി വരെ മത്സ്യബന്ധനത്തിന് വിലക്ക്; വ്യാപക മഴക്ക് സാധ്യത

HIGHLIGHTS : തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധവും, അറബിക്കടലില്‍ രൂപം കൊ...

തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധവും, അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുമാണ് മഴക്ക് കാരണമാകുക. കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 14-10-2021 മുതല്‍ 16-10-2021 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍, തെക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ 16.10.2021വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നുത്.

sameeksha-malabarinews

നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇന്ന് വൈകുന്നേരം തന്നെ തീരത്തെത്തേണ്ടതാണാന്നും അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!