Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ മാര്‍ബിളുമായി പോകുന്ന മിനി ലോറിയുടെ ടയറുകള്‍ ഊരിത്തെറിച്ചു: രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ യുവാവിന് പിരക്ക്

HIGHLIGHTS : The tires of a mini lorry carrying marble were blown out in Tirurangadi

തിരൂരങ്ങാടി: മാര്‍ബിളുമായി പോകുന്ന മിനി ലോറിയുടെ പിന്‍ഭാഗത്തെ ഇടത് സൈഡിലെ രണ്ട് ടയറുകളും ഊരിത്തെറിച്ചു. ടയറുകള്‍ ഊരിത്തെറിച്ച് വാഹനം ചെരിഞ്ഞ് പോകുന്ന സമയത്ത് മറിയുകയാണന്ന് കരുതി മിനി ലോറിയുടെ പിറകിലിരുന്ന രാജസ്ഥാന്‍ സ്വദേശി വിക്കാസ് (20) വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടിയ സമയത്ത് ഊരി തെറിച്ച ടയറുകള്‍ ശരീരത്തില്‍ കയറിയി പരിക്കേറ്റു. malabarinewsഇതെതുടര്‍ന്ന് യുവാവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം മറിയാത്തത് മൂലം മുന്‍സീറ്റില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാത കക്കാട് കൂരിയാട് പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2 30 നായിരുന്നു അപകടം.

sameeksha-malabarinews

തലപ്പാറയില്‍ നിന്ന് തിരൂരിലേക്ക് മാര്‍ബിളുമായി പോകുന്ന മിനി ലോറിയുടെ ടയറുകളാണ് ഊരിത്തെറിച്ചത്. malabarinewsഅപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലധികമായി ഗതാഗതതടസ്സം അനുഭവപ്പെടുകയാണ്. തിരൂരങ്ങാടി, വേങ്ങര, ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!