ഒന്നേകാല്‍ വയസുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു

പ്രതീകാത്മക ചിത്രംതൃശ്ശൂര്‍: തൃപ്രയാറില്‍ ഒന്നേകാല്‍ വയസുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുല്‍ത്താന്‍ പള്ളിക്കടുത്ത് താമസിക്കുന്ന ചക്കാലക്കല്‍ വീട്ടില്‍ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ 11.30യോടെയായിരുന്നു സംഭവം.

കുഞ്ഞ് വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടില്‍ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top