പരപ്പനങ്ങാടി: ഡോട്‌സ് പരപ്പനങ്ങാടി സംഘടിപ്പിച്ച സൗജന്യ അവധിക്കാല ഒന്നാം ഘട്ട വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയിലുള്ള നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലന ക്യാമ്പ് മെയ് ആറിന് കോച്ച് അശ്വതി (NIS) യുടെ ശിക്ഷണത്തില്‍ ആരംഭിക്കും.
പരപ്പനങ്ങാടി മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനീഷ് ചടങ്ങില്‍ മുഖ്യാതിഥിയായി, ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ട്രെയിനിങ്ങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞിക്കോയ നഹ അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ പുത്തരിക്കല്‍, അസറുദ്ദിന്‍, ജയകേരള റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഫര്‍ഹാന്‍, കോച്ച് അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു. മന്‍സൂര്‍ നന്ദി രേഖപ്പടുത്തി.




