ചണ്ഡീഗഢ്: പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. മധോപൂര്‍ പ്രദേശത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.
പൈലറ്റുമാരായ വികാസ് കുമാര്‍, ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ സ്വദേശികളാണെന്നാണ് വിവരം. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




