ഒഴൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

താനൂര്‍: ഒഴൂര്‍ ഓമച്ചപ്പുഴ മേല്‍മുറിയില്‍  നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതരസംസ്ഥാന തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി സാമീറുല്‍ ഖാന്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാമീറുല്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top