ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, ഇല്കട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും, എം.എസ്സി മാത്തമാറ്റിക്സ് ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസര്‍ ഇന്‍ ചാര്‍ജ്, സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തില്‍ നേരിട്ടോ 30നു മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0471 2307733, 8547005050. കൂടുതല്‍ വിവരങ്ങള്‍ക്ക് www.modelfinishingschool.org




