തിരൂരങ്ങാടി:ഓണം മുഹറം തുടങ്ങിയ ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായിരുന്ന പൊതു അവധി ദിവസങ്ങളില്‍ അനധികൃത ഖനനം നടത്തിയ എട്ട് ടിപ്പര്‍ ലോറികളും രണ്ട് ജെസിബികളും റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. malabarinewsതിരൂരങ്ങാടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്‍ പി എസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വകോഡാണ് ഇവ പിടിച്ചെടുത്തത്. malabarinewsതിരൂരങ്ങാടി താലൂക്കിന് കിഴിലുള്ള കണ്ണമംഗലം, വേങ്ങര, തിരൂരങ്ങാടി,തെന്നല ഭാഗങ്ങളില്‍ നിന്നാണ് അനധികൃത ഖനനം നടത്തുന്നതിനിടെ ഇവ പിടിച്ചെടുന്നത്.
ഡപ്യൂട്ടി തഹസിദാര്‍മാരായ പി പ്രശാന്ത്, ജയകുമാര്‍, കെ.,സുധീഷ് കെ.കെ, ഖാലീദ്,അജിത്‌ലാല്‍,സനോജ്,അബ്ദുള്‍റസാഖ്,മനോജ്കുമാര്‍, നിധിന്‍, നിസാംഅലി, സനൂപ്, അഷറഫ്, നാരായണന്‍ malabarinewsഎന്നിവരുള്‍പ്പെട്ടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
തുടര്‍ച്ചയായി പൊതു അവധിദിനങ്ങളില്‍ അനധികൃത ചെങ്കല്‍, കരിങ്കല്‍ ഖനനം നിലം നികത്തല്‍, കുന്നിടിക്കല്‍ എന്നിവ പരിശോധിച്ച് വരികയായിരുന്നു റവന്യൂഉദ്യോഗസ്ഥരുടെ സ്‌പെഷ്യല്‍സ്‌കോഡ്.





